മാര്ട്ടിന് പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ ഗായകനായി അരങ്ങേറുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന് ഗോപി സുന്ദറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാനത്തിന്റെ രചന പുരോഗമിക്കുകയാണ്. വ്യത്യസ്ത പശ്ചാത്തലത്തിലാണ് മാര്ട്ടിന് പ്രക്കാട്ടിന്റെ പുതിയ ചിത്രമൊരുങ്ങുന്നത്. ഗാനങ്ങള്‍ക്കും ആ വ്യത്യസ്തത ഉണ്ടാകുമെന്ന് സംഗീത സംവിധായകന് പറഞ്ഞു. നാടന്‍പാട്ടു സംഘമായ കരിന്തലക്കൂട്ടവും ചിത്രത്തില്‍ ഗാനമാലപിക്കുന്നുണ്ട്. ‘ഉസ്താദ് ഹോട്ടലി’ലെ ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനമാലപിച്ച അന്ന കത്രീനയും മാര്ട്ടിന് ചിത്രത്തില്‍ പിന്നണി പാടുന്നുണ്ട്. ആദ്യം അഭിനയിച്ച ‘സെക്കന്‍ഡ് ഷോ’യിലും രണ്ടാമത്തെ ചിത്രം ‘ഉസ്താദ് ഹോട്ടലി’ലും ദുല്‍ഖറിന് നൃത്തംചെയ്യാന്പോലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ‘ഉസ്താദ് ഹോട്ടലി’ന്റെ പ്രചാരണത്തിനായി ഒരുക്കിയ ആല്‍ബത്തില്‍ ദുല്‍ഖര്‍ നൃത്തംചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല