സ്വന്തം ലേഖകന്‍: റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ വരുമെന്ന് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യമാണ് റാണയും ദുല്‍ഖറും തമ്മില്‍ എങ്ങനെയാണ് ഇത്ര സൗഹൃദമെന്ന്. ഇപ്പോഴിതാ മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആ സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍.
‘നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ അടുത്ത കൂട്ടുകാരനാണ് റാണ. ആ വഴിയാണ് റാണയുമായുളള സൗഹൃദം. സിനിമയ്ക്ക് അപ്പുറത്തുളള സ്‌നേഹബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെന്നും’ ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നു. ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളിലെ വില്ലനായ ഭല്ലാലദേവയായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനാണ് റാണ ദഗ്ഗുബട്ടി. മലയാള നടന്മാരില്‍ തനിക്കേറെ ഇഷ്ടം ദുല്‍ഖര്‍ സല്‍മാനാണെന്ന് റാണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാന്‍ ഉടന്‍ എത്തുമെന്നും റാണ ട്വീറ്റ് ചെയ്തത്.
ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. ‘എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് റാണ പറഞ്ഞത്. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുഞ്ഞാണ് പിറന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്ന് യാണ് ദുല്‍ഖര്‍ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല