സ്വന്തം ലേഖകന്‍: മാസ് അവതാരവുമായി ദുല്‍ക്കര്‍ സല്‍മാന്‍, കമ്മട്ടിപ്പാടം ടീസര്‍ തരംഗമാകുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. പ്രേം മേനോനാണ് നിര്‍മ്മാണം. കൊച്ചി നഗരത്തിലെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ഗാംഗ്‌സറ്റ്ര്‍ ചിത്രമാണ് കമ്മട്ടിപ്പാടം എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതുകാരനായും യുവാവായും ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നു. ദുല്‍ക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ബാലചന്ദ്രന്റേതാണ് തിരക്കഥ. വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് വിതരണം. അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 20 ന് തിയറ്ററുകളിലെത്തും.
https://youtu.be/j5HNTGts2t0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല