സ്വന്തം ലേഖകൻ: പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ച സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ പുതിയ പേസ്റ്റര്‍ പുറത്തുവിട്ടു. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം. ഈദ് പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ്.പെരുന്നാള്‍ റിലീസായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതായിരുന്നു കുറുപ്പ്. എന്നാല്‍ കൊവിഡ് മൂലം റിലീസ് തകിടം മറിയുകയായിരുന്നു.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി് മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്
നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയുമൊരുക്കുന്നു. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. ആതിര ദില്‍ജിത്താണ് പി.ആര്‍.ഒ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല