സ്വന്തം ലേഖകന്‍: ഡംബ് വിത്ത് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ മുഖഭാവങ്ങളില്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ പുറത്തിറക്കി ചൈനക്കാര്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വ്യത്യസ്ത മുഖഭാവങ്ങളുള്ള ടോയ്‌ലറ്റ് പേപ്പറുകള്‍ക്ക് ചൈനക്കാര്‍ക്കിടയില്‍ വന്‍ പ്രചാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിരിക്കുന്നതും ചുണ്ടു കൂര്‍പ്പിക്കുന്നതും ഉള്‍പ്പെടെ ട്രംപിന്റെ വ്യത്യസ്ത മുഖഭാവങ്ങള്‍ വിരിയുന്ന ടോയ്‌ലറ്റ് പേപ്പറുകളുമായി ചൈനീസ് നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയിരിക്കന്നത്. ‘ഡംബ് വിത്ത് ട്രംപ്’ എന്ന പരസ്യ വാചകവും ട്രംപിന്റെ ചിത്രത്തിനൊപ്പം ടോയ്‌ലറ്റ് പേപ്പറില്‍ ചേര്‍ത്തിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ ചൈനീസ് പൗരന്മാര്‍ അപഹരിക്കുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ടോയ്‌ലറ്റ് പേപ്പറില്‍ ട്രംപിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആലിഭാഭയിലൂടെയാണ് ടോയിലറ്റ് പേപ്പറുകള്‍ മുഖ്യമായും വിറ്റു പോകുന്നത്.
ഫെബ്രുവരി പകുതിയോടെയാണ് ട്രംപ് ടോയ്‌ലറ്റുകള്‍ പ്രചാരം നേടിത്തുടങ്ങിയത്. അയ്യായിരം റോളുകള്‍ വരെ ആവശ്യപ്പെടുന്നവരുണ്ടെന്നും അമ്പതിലേറെ ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞുവെന്നും അമേരിക്കയില്‍ നിന്നുള്ള ഉപഭോക്താക്കളാണ് ഇവയില്‍ അധികവുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല