എക്‌സ്‌പെന്‍സസ് ഡെബ്റ്റ് അനുവദനീയമായതിലും മുകളില്‍ ആയതിനെ തുടര്‍ന്ന് ഡങ്കന്‍ സ്മിത്ത് ഉള്‍പ്പെടെ 19 എംപിമാരുടെ ഔദ്യോഗിക ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി. ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേഡ്‌സ് അഥോറിറ്റിയാണ് എംപിമാര്‍ക്കെതിരെ നടപടി എടുത്തത്.
പ്രസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ അപേക്ഷയുടെ മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
1057.28 പൗണ്ട് എന്ന ക്രെഡിറ്റ് ലിമിറ്റ് കഴിഞ്ഞപ്പോഴാണ് ഡങ്കന്‍ സ്മിത്തിന്റെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തതെന്ന് എഫ്എഐ റെസ്‌പോണ്‍സ് പറയുന്നു. ഇപ്പോള്‍ ഡങ്കന്‍ സ്മിത്തിന് ക്രെഡിറ്റില്ല. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്, അത് ഐപിഎസ്എയ്ക്ക് തെറ്റ് പറ്റിയതാണെന്നാണ്. എന്നാല്‍, തെറ്റ് പറ്റിയതല്ലെന്നും ഡങ്കന്‍ സ്മിത്തിന്റെ കാര്‍ഡ് ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നെന്നും ഐപിഎസ്എ വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
യാത്ര, താമസം തുടങ്ങിയ പ്രാഥമികമായ ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഐപിഎസ്എ എംപിമാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. എഫ്ഒഐ റെസ്‌പോണ്‍സ് അനുസരിച്ച് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 19 എംപിമാരുടെ കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റ് കഴിഞ്ഞതിനാലാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല