സ്വന്തം ലേഖകന്‍: വിശ്വാസികളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം റദ്ദാക്കി. ഈ വര്‍ഷം നവംബറില്‍ നടത്താന്‍ പദ്ധതിയിട്ട വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഉപേക്ഷിച്ചതായി തീവ്ര വലതുപക്ഷ എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സാണ് അറിയിച്ചത്. കാര്‍ട്ടൂണ്‍ മത്സരത്തിനെതിരായി പാക് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും എന്നാല്‍, ഇസ്‌ലാമിനെതിരായ പ്രചാരണം തുടരുമെന്നും വില്‍ഡേഴ്‌സ് പറഞ്ഞു. നെതര്‍ലന്‍ഡ്‌സിലെ മുസ്‌ലിംകുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് വില്‍ഡേഴ്‌സ്. മത്സരത്തിന്റെ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്‌സിനെതിരെ വധഭീഷണി മുഴക്കിയ 26കാരനെ ഈയാഴ്ച ഹേഗില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
കാര്‍ട്ടൂണ്‍ മത്സരവുമായി ബന്ധമില്ലെന്ന് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2005ല്‍ ഡാനിഷ് പത്രമായ ജില്ലന്റ്‌സ് പോസ്റ്റന്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. 2015ല്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഭീകരര്‍ ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ മാഗസിന്‍ ഓഫിസ് ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല