ടിവി അവതാരകര്‍ തമ്മില്‍ തിന്നും! അതെ, ഒരു ഡച്ച് ടിവി ചാനലിലെ അവതാരകര്‍ ലൈവ് ഷോയില്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ പരസ്‌പരം പങ്കുവച്ച് തിന്നാന്‍ തയ്യാറെടുക്കുകയാണ്! മനുഷ്യമാംസത്തിന്റെ രുചി എന്താണെന്ന് കാണികള്‍ക്ക് വിവരിച്ചു നല്‍കാനായി മാത്രമാണ് ഈ സാഹസികത! എന്തായാലും ഒരു ടിവി ഷോയില്‍ ഇത്തരത്തില്‍ നരഭോജനം നടത്തുന്നത് ഇതാദ്യമായിട്ടായിരിക്കും.
ഡച്ച് ചാനലായ ബിഎന്‍എന്‍ ആണ് വിലകുറഞ്ഞ പ്രശസ്‌തി സ്വന്തമാക്കുന്നതിനായി ഇത്തരമൊരു സാഹസം പ്രഖ്യാപിച്ചത്. ‘ഗിനിപ്പന്നി’ എന്നര്‍ത്ഥം വരുന്ന ശാസ്‌ത്രാധിഷ്‌ഠിത പരിപാടിയിലാണ് പരസ്യമായി മനുഷ്യമാംസത്തിന്‍െ രുചി നോക്കുന്നത്. അവതാരകരായ വലേരിയോ സെനോയും ഡെന്നിസ് സ്‌റ്റോമും ഷോയില്‍ വച്ച് സ്വന്തം ശരീരത്തുനിന്ന് ശസ്‌ത്രക്രിയയിലൂടെ മാംസം മുറിച്ചെടുത്ത് ഭക്ഷിക്കും. അതിനു ശേഷം മനുഷ്യന്റെ രുചി പ്രഖ്യാപിക്കും!
എന്നാല്‍, ഡച്ച് നിയമം അനുസരിച്ച് മെഡിക്കല്‍ ആവശ്യത്തിനല്ലാതെ മനുഷ്യ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നത് കുറ്റകരമാണ്. അപ്പോള്‍, മാംസം മുറിച്ചെടുത്ത് ഭക്ഷിക്കാനൊരുങ്ങുന്ന അവതാരകരുടെ ഗതി എന്താവുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല