സ്വന്തം ലേഖകന്‍: കാമുകന്‍ ഡാ! ഓണ്‍ലൈന്‍ പെണ്‍സുഹൃത്തിനെ തേടി ചൈനയിലെത്തിയ ഡച്ച് യുവാവ് വിമാനത്താവളത്തില്‍ കാത്തുകിടന്നത് 10 ദിവസം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍ സുഹൃത്തിനെ കാണാന്‍ ചൈനയിലെത്തിയ ഹോളണ്ടില്‍നിന്നുള്ള അലക്‌സാണ്ടര്‍ പീറ്റര്‍ സിര്‍ക് എന്ന 41 കാരനാണ് പെണ്‍കുട്ടിയെ കാത്തു വിമാനത്താവളത്തില്‍ പത്തുദിവസം കഴിഞ്ഞത്. ഒടുവില്‍ ക്ഷീണിതനായ സിര്‍കിനെ വിമാനത്താവള അധികൃതര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഴാങ് എന്ന യുവതിക്കുവേണ്ടിയാണ് സിര്‍ക് ചാങ്‌ഷെ വിമാനത്താവളത്തില്‍ കാത്തുനിന്നത്. രണ്ടു മാസം മുമ്പാണ് ഇരുവരും ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ സൗഹൃദത്തിലായത്. ഒടുവില്‍ ഴാങിനെ കാണുന്നതിനായി സിര്‍ക് ചൈനയിലേക്കു പറന്നു. എന്നാല്‍ 10 ദിവസം കാത്തുനിന്നിട്ടും ആരും എത്തിയില്ല. ഇതിനുശേഷവും നാട്ടിലേക്കു മടങ്ങാന്‍ കൂട്ടാക്കാതിരുന്ന സിര്‍കിനെ ഒടുവില്‍ അധികൃതര്‍ നിര്‍ബനധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതിനുശേഷം വിഷയത്തോടു പ്രതികരിച്ച പെണ്‍സുഹൃത്ത് ഴാങ്, സിര്‍ക് തമാശയ്ക്ക് ചൈനയിലെത്തുമെന്നു പറഞ്ഞതായാണ് കരുതിയതെന്നു വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെത്തിയശേഷം സിര്‍ക് തന്നെ ബന്ധപ്പെട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തതിനുശേഷം താന്‍ സിര്‍കിനെ കാണാന്‍ പോകുമെന്ന് ഴാങ് അറിയിച്ചിട്ടുണ്ട്.
ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയില്‍ പീറ്ററാണ് ഇപ്പോള്‍ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല