നിയമം തെറ്റിക്കുന്ന ബ്രട്ടീഷ് ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടി ഫൈനീടാക്കി ഗവണ്മെന്റിന്റെ ഖജനാവിലേക്ക് അടപ്പിച്ച് ഡിവിഎല്‍എ കൊയ്യുന്നത് പതിനായിരങ്ങളുടെ ലാഭം. യൂറോപ്യന്‍ രാജ്യങ്ങളിലെ ട്രാഫിക് നിയമം ലംഘിക്കുന്ന യുകെ ഡ്രൈവര്‍മാരെ പിടികൂടാന്‍ സഹായിക്കുന്നത് DVLA. ഓരോ മാസവും കുറഞ്ഞത് 2,500 ബ്രട്ടീഷ് ഡ്രൈവര്‍മാരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാഫിക് നിയമം ലംഘിക്കുന്നതിന് പിടികൂടുന്നുണ്ടെന്നാണ് കണക്ക്.
അമിത വേഗതയില്‍ പോകുന്നതിനും മറ്റും ലക്ഷക്കണക്കിന് പൗണ്ടുകളാണ് ഫൈനായി യുകെ ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. പലരും അവധിക്കാലം ആഘോഷിച്ച ശേഷം കുടുംബമായി തിരിച്ചുവരുന്ന വഴിയിലാണ് ഇത്തരം ട്രാഫിക് നിയമം ലംഘിക്കുന്നത്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന ബ്രട്ടീഷ് ഡ്രൈവര്‍മാരെ കുറിച്ചുളള വിവരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്്തത് നല്‍കുന്നത് ഡിവിഎല്എയാണ്. ഓരോ അന്വേഷണത്തിനും ഡിവിഎല്‍എയ്ക്ക് 2.50 പൗണ്ട് വീതം ലഭിക്കും. വര്‍ഷത്തില്‍ ചുരുങ്ങിയത് 75,000 പൗണ്ട് വരുമാനം.
എന്നാല്‍ യുകെയിലേക്ക് വരുന്ന വിദേശ രാജ്യങ്ങളിലെ കാറുകള്‍ നിയമം ലംഘിക്കുന്നതില്‍ യാതൊരു കുറവും കാട്ടാറില്ല. കാരണം പല കൗണ്‍സിലുകളിലും നിയമം ലംഘിക്കുന്ന വിദേശ വാഹനങ്ങളെ കണ്ടെത്താന്‍ യാതൊരു സംവിധാനവുമില്ല. ഡിവിഎല്‍എയില്‍ നിന്ന് വിവരാവകശാ നിയമപ്രകാരം ലഭിച്ച രേഖകളനുസരിച്ച് 2009 ഏപ്രിലിനും ഡിസംബര്‍ 2011നും ഇടയില്‍ 83,000 ഡ്രൈവര്‍മാരുടെ രേഖകളാണ് ഡിവിഎല്‍എ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൈമാറിയത്. അതായത് മാസം രണ്ടായിരത്തി അഞ്ഞൂറില്‍ കൂടുതല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല