സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ കൊല്ലപ്പെട്ട രണ്ടു മലയാളികളെ അമേരിക്കന്‍ ഭരണകൂടം അനുസ്മരിച്ചു. അഫ്ഗാനിസ്താനില്‍ കഴിഞ്ഞവര്‍ഷം ചാവേറാക്രമണത്തില്‍ മരിച്ച രണ്ട് മലയാളി സുരക്ഷാ ജീവനക്കാരായ കോട്ടയം കടുത്തുരുത്തി സ്വദേശി പൊന്നപ്പന്‍, കോഴിക്കോട് സ്വദേശി ടി. രവീന്ദ്രന്‍ എന്നിവരെയാണ് യു.എസ്. ഭരണകൂടം ആദരിച്ചത്.
ന്യൂയോര്‍ക്കിലെ ഐ.എന്‍.എല്‍. സ്മാരകത്തിലായിരുന്നു ചടങ്ങ്. യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഹീതര്‍ ഹിഗ്ഗിന്‍ബോതം, യു.എസ്. മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി(ഐ.എന്‍.എല്‍) അസി.സെക്രട്ടറി വില്യം ബ്രൗണ്‍ഫീല്‍ഡ് എന്നിവര്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
അമേരിക്കന്‍കമ്പനിയായ ഡൈന്‍കോര്‍പ്പിലെ സുരക്ഷാജീവനക്കാരായ പൊന്നപ്പനും രവീന്ദ്രനും അടക്കം ആറുപേരാണ് 2014 ജൂലായ് 22ന് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ചാവേര്‍ ഓഫീസിനുമുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
യു.എസ്. മയക്കുമരുന്നു വിരുദ്ധ ഏജന്‍സിക്കുവേണ്ടിയാണ് ഡൈന്‍കോര്‍പ്പ് കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്.പൊന്നപ്പനും രവീന്ദ്രനും അമേരിക്കയ്ക്കുവേണ്ടി നടത്തിയ ജീവാര്‍പ്പണത്തെ അഭിമാനത്തോടെ ഓര്‍മിക്കുന്നുവെന്ന് വിദേശകാര്യവകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല