വെയ്ല്‍സിലെ പൊതു സ്ഥലങ്ങളില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പൊതുജനാരോഗ്യ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമം നിലവില്‍ വരുന്നതോടെ റെസ്‌റ്റോറന്റ്, പബ്, ജോലി സ്ഥലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇ-സിഗരറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ടാറ്റു, പീയേഴ്‌സിംഗ് സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമാണെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശവും നിയമം മുന്നോട്ടു വെയ്ക്കുന്നുണ്ട്.
പുകയില ഉത്പന്നങ്ങളും ഇ-സിഗരറ്റും വില്‍ക്കുന്ന റീടെയില്‍ സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുന്നതിനായി രജിസ്റ്റര്‍ ചെയ്യണം. ലീഗല്‍ എയ്ജായ 18ന് താഴെയുള്ള ആര്‍ക്കും പുകയില ഉത്പന്നങ്ങളോ ഇ-സിഗരറ്റോ വില്‍ക്കാന്‍ പാടില്ല. ഓണ്‍ലൈനിലൂടെയോ നേരിട്ടോ ഉള്ള വില്‍പ്പന കുറ്റകരമാണ്.
ലോക്കല്‍ ഹെല്‍ത്ത് ബോര്‍ഡ്‌സ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഇ-സിഗരറ്റ് നിരോധനത്തെ അനുകൂലിക്കുകയാണ്.
ചെയിന്‍ സ്‌മോക്കേഴ്‌സായ ആളുകള്‍ക്ക് പുകവലി കുറയ്ക്കുന്നതിനായി ആശ്രയിക്കാവുന്ന ഓപ്ഷന്‍ എന്ന നിലയ്ക്കായിരുന്നു ഇ-സിഗരറ്റുകള്‍ വിപണിയില്‍ കാലുറപ്പിച്ചത്. പിന്നീട്, ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നും ആരോഗ്യത്തിന് കാര്യമായ ഹാനിവരുത്താന്‍ ഇത് ഇടയാക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയതോടെയാണ് ജനങ്ങളും സംഘടനകളും ഇ-സിഗരറ്റിനോട് അപ്രീതി കാണിച്ചു തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല