പുകവലിയില്‍ നിന്ന് രക്ഷനേടാനായി ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദുഖവാര്‍ത്ത. ഇലക്ട്രോണിക് സിഗററ്റും സാധാരണ സിഗററ്റ് പോലെ ദോഷകരമാണ് അത്രേ. പുകവലിയില്‍ നിന്ന് രക്ഷനേടാനായി പലരും സിഗററ്റിന്റെ അതേ രൂപവും ഗുണവുമുളള ഇലക്ട്രോണിക് സിഗററ്റുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ അവയും ശരീരത്തിന് ദോഷം ചെയ്യുന്നവ തന്നെയാണ് എന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.
സാധാരണ സിഗററ്റ് നല്‍കുന്ന അതേ അനുഭൂതിയാണ് ഇലക്ട്രോണിക് സിഗറ്റ് വലിക്കുമ്പോഴും ലഭിക്കുന്നത്. സിഗററ്റിന്റെ അതേ രൂപത്തിലുളള ഇവ കത്തിക്കിക്കേണ്ട കാര്യമില്ല. ഇലക്ട്രോണിക് സിഗററ്റില്‍ നിറച്ചിരിക്കുന്ന നിക്കോട്ടിന്‍ അവ വലിക്കുമ്പോള്‍ നീരാവിയായി പുറത്തേക്ക് വരുകയും അത് ശ്വസിക്കുന്ന ആള്‍ക്ക് സിഗററ്റ് വലിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി ഉണ്ടാവുക.ുയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഇലക്ട്രോണിക് സിഗററ്റുകളും ശ്വാസകോശത്തിന് ദോഷമുണ്ടാക്കുന്നതായിട്ടാണ് ആതന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ പറയുന്നു. പത്ത് മിനിട്ടിലധികം ഇലക്ട്രോണിക് സിഗററ്റ് വലിക്കുന്നവരുടെ ശ്വാസകോശങ്ങള്‍ക്ക് ശ്വാസിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നതായാണ് കണ്ടെത്തിയിട്ടുളളത്. സാധാരണ സിഗററ്റുകളുടെ ദോഷഫലം പതുക്ക് കണ്ടുതുടങ്ങുകയാണങ്കില്‍ ഇലക്ട്രോണിക് സിഗററ്റ് പോലുളള സ്‌മോക്കിംഗ് ഉപകരണങ്ങളുടെ ദോഷഫലങ്ങള്‍ അപ്പപ്പോള്‍ തന്നെ പ്രകടമായി തുടങ്ങുമെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനം നടത്തിയശേഷം ഇത്തരം ഉപകരങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല