1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2024

സ്വന്തം ലേഖകൻ: ഓര്‍ഗാനിക് കാരറ്റില്‍ ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ ജാഗ്രതാ നിര്‍ദേശം. അമേരിക്കയിലെ 18 സ്‌റ്റേറ്റുകളിലും കാരറ്റില്‍ നിന്നുള്ള അണുബാധ കണ്ടെത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. ഇകോളി ബാക്ടീരിയയുടെ സാന്നിധ്യമൂലം 39 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി അസുഖ ബാധിതരായത്. ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ് അമേരിക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ഫോര്‍ ഡിസീസ് അന്‍ഡ് പ്രിവന്‍ഷന്‍ (സിഡിഎസ്).

സെപ്തംബര്‍ മുതലാണ് ബേബി കാരറ്റിന്റെ ഒന്നിലധികം ബ്രാന്‍ഡുകളില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണ് എന്നും സിഡിഎസ് പറയുന്നു. വാള്‍മാര്‍ട്ട്, ക്രോഗര്‍, ആല്‍ബര്‍ട്ട്സണ്‍സ്, പബ്ലിക്സ്, ഫുഡ് ലയണ്‍, ടാര്‍ഗെറ്റ്, ഹോള്‍ ഫുഡ്സ്, ട്രേഡര്‍ ജോ തുടങ്ങിയ അന്താരാഷ്ട്ര ചെറുകിട വ്യാപാര ശൃംഖലകളിലെല്ലാം ഇത്തരം ബാക്ടീരിയകള്‍ ബാധിച്ച കാരറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

രോഗബാധയെ പ്രതിരോധിക്കാന്‍ വ്യാപകമായ പരിശോധന നടത്തിവരികയാണ് എന്നും അധികൃതര്‍ പറയുന്നു. രോഗാ ബാധ കണ്ടെത്തിയ വ്യക്തികള്‍ കഴിഞ്ഞ ആഴ്ചയില്‍ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ചുള്ള ഭക്ഷണത്തെ കുറിച്ചുള്ള പരിശോധനയാണ് ക്യാരറ്റിലേക്ക് എത്തിയത്. പരിശോധിച്ച 27 പേരില്‍ 26 പേരും കാരറ്റ് കഴിക്കുന്നതായി കണ്ടെത്തി. ഓര്‍ഗാനിക് ഹോള്‍, ബേബി ക്യാരറ്റ് എന്നിവയാണ് ഇവര്‍ പതിവായി ഉപയോഗിച്ചിരുന്നത് എന്നും കണ്ടെത്തിയെന്നും സിഡിഎസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങി സൂക്ഷിച്ച ബാച്ച് കാരറ്റിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാരറ്റുകള്‍ കരുതിവച്ചവര്‍ അവ ഉപയോഗിക്കരുത് എന്നും അധികൃതര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.