സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ സേവനങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈലില്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യം വക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി നടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പദ്ധതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
നാസ്‌കോം , കെ.പി എം.ജി എന്നിവയുടെ സഹകരണത്തോടെയാണ് പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംവിധാനം വഴിയായി യു.എന്‍. ഇ ഗവണ്‍മെന്റ് സൂചികയിലെ ഇന്ത്യയുടെ റാങ്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും സര്‍ക്കാരിന് പ്രതീക്ഷയുണ്ട്. 193 രാജ്യങ്ങളുള്ള പട്ടികയില്‍ നിലവില്‍ 119 മത്തെ സ്ഥാനത്താണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല