ക്‌നാനായ കത്തോലിക്ക കോമ്#ഗ്രസ് മുന്‍ പ്രസിഡന്റ് ഇ ജെ ലൂക്കോസിന്റെ നിര്യാണത്തില്‍ യുകെകെസിഎ അനുശോചനം രേഖപ്പെടുത്തി.യശശരീരനായ ജോസഫ് ചാഴിക്കാടന് ശേഷം സഭാ-സാമുദായിക രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്ന അതുല്യപ്രതിഭയായിരുന്നു ഇ ജെ ലൂക്കോസ് എന്ന് യോഗം അനുസ്മരിച്ചു.
എംഎല്‍എ എന്ന നിലയിലും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലും സാധാരണക്കാരായ ജനങ്ങളുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയ സമുദായ സ്‌നേഹിടെയാണ് ഇ ജെ ലൂക്കോലിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി.
ഇ ജെ ലൂക്കോസിന്റെ സംസ്‌കാരം നടക്കുന്ന വ്യാഴാഴ്ച്ച ദു:ഖാചരണദിനമായി ആചരിക്കാനും ആത്മാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാനും സെന്‍ട്രല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.യുകെകെസിഎ പ്രസിഡന്റ് ലെവി പടപുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി മാത്യുക്കുട്ടി ആനകുത്തിക്കല്‍ ,ട്രഷറര്‍ സാജന്‍ പടിക്കമാലില്‍,വൈസ് പ്രസിഡന്റ് ജിജോ മാധവപ്പള്ളില്‍,ജോയിന്റ് സെക്രട്ടരി ജോസി ഐത്തില്‍,അഡൈ്വസര്‍മാരായ സ്‌റ്റെബി ചെറിയാക്കല്‍, വിനോദ് മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല