മാഞ്ചസ്റ്റര്‍: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍എംഎല്‍എയുമായ ഇ ജെ ലൂക്കോസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മറ്റി അനുശോചിച്ചു.മത-സാമൂഹിക-സാംസ്കാരിക മേഖലകലില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇ ജെ ലൂക്കോസിന്റെ വേര്‍പാടിലൂടെ മികച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മറ്റി വിലയിരുത്തി.
പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൊഗത്തില് ടോമിച്ചന് കൊഴുവനാല്‍,ജോര്‍ജ്കുട്ടി എണ്ണപ്ലാശേരില്, സോജി ടി മാത്യു,സി എ ജോസഫ്,ജിജോ അരയത്ത്,അഡ്വ. ജോബി പുതുക്കുളങ്ങര,തോമസ് വരിക്കാട്ട്,സാബു ചൂണ്ടക്കാട്ടില്‍,ഷാജി വാരക്കുടി,മാനുവല്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല