സ്വന്തം ലേഖകന്‍: ഇ മെയില്‍ വിവാദം ഹിലരി ക്ലിന്‍നെ വേട്ടയാടുന്നു, വീണ്ടും അന്വേഷണം. ഹിലരിയുടെ കൂടുതല്‍ മെയിലുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതായി എഫ്.ബി.ഐ വ്യക്തമാക്കി. ഇതിനായി ഹിലരി ക്ലിന്റണ്‍ ഉപയോഗിക്കുന്ന സ്വകാര്യ ഇമെയില്‍ സെര്‍വര്‍ വീണ്ടും പരിശോധിക്കും. പുതിയ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമേ വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസ് സിമിതികള്‍ക്കയച്ച കത്തിലായിരുന്നു ഡയറക്ടറുടെ വിശദീകരണം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു ആഴ്ച മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത തീരുമാനം. നവംബര്‍ 8ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും അഭിപ്രായ സര്‍വേകളില്‍ മുന്നില്‍ നില്‍ക്കുന്നയാളുമാണ് ഹിലരി. 20092013 കാലയളവില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചുവെന്നതാണ് പരാതി.
നേരത്തേ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ബി.ഐ. യു.എസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു റിപ്പോര്‍ട്ടില്‍ ഹിലരിക്കെതിരെ കുറ്റം ആരോപിച്ചിരുന്നില്ല. രഹസ്യസ്വഭാവമുള്ള ഇമെയിലുകള്‍ അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ ഹിലരിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നായിരുന്നു എഫ്.ബി.ഐ വാദം. എന്നാല്‍, രഹസ്യസ്വഭാവമുള്ള ഇമെയിലുകള്‍ അയക്കുന്നവരെയെല്ലാം കുറ്റം ചാര്‍ത്തുന്നതില്‍നിന്നും ഒഴിവാക്കാനാവില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല