സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. വാണിജ്യ ഇടപാടുകള്‍ക്ക് ഇ പെയ്‌മെന്‍റ് ലഭ്യമാക്കാതിരുന്ന 18 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. ഇ പെയ്‌മെന്‍റ് സംബന്ധിച്ച മറ്റു നിയമലംഘനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക പരിശോധനാ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. 2022 മേയ് മാസത്തിലാണ് വിവിധ മേഖലകളില്‍ ഇ പെയ്‌മെന്‍റ് നിര്‍ബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇ പെയ്‌മെന്‍റ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ 100 റിയാലാണ് പിഴ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല