ജീവന് എന്ന മഹാപ്രതിഭാസം ഭൂമിക്ക് മാത്രം ലഭിച്ചിരിക്കുന്ന വരദാനം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആകാശഗംഗയില്‍ കോടിക്കണക്കിനു ഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ അവയില്‍ ജീവജാലങ്ങള്‍ കാണുമെന്നത് ഒരു ആഗ്രഹം മാത്രമാകാനാണ് സാധ്യത എന്നാണു നാസ പറയുന്നത്. ബയെസ്യന് അനാലിസിസ് ഉപയോഗിച്ചാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. മറ്റുള്ള ബഹിരാകാശ ഗ്രഹങ്ങളില്‍ ജീവന് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ഫോസില്‍ തെളിവുകള്‍ അനുസരിച്ച് ഭൂമിയില്‍ വളരെ മുന്‍പ് തന്നെ ജീവന് ഉത്ഭവിച്ചു. പ്രപഞ്ചത്തില്‍ മറ്റുള്ളിടത്തും ജീവന് ഉണ്ടെന്നാണ് ആളുകള്‍ കരുതിയിരുന്നത്. പക്ഷെ അതിനു തെളിവൊന്നുമില്ലെന്നാണ് പ്രിന്‍സ്ടന്‍ ആസ്ട്രോഫിസിക്സ് സയന്‍സ് പ്രൊഫസര്‍ എഡ്വിന് ടര്‍ണര്‍,ഡേവിഡ് സ്പീഗല്‍ എന്നിവര്‍ പറഞ്ഞത്.
മറ്റു ഗ്രഹങ്ങളില്‍ ജീവന് ഉണ്ടാകാമെന്ന് വെറും ഊഹങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. മറ്റിടങ്ങളിലും ജീവന് ഉണ്ടാകാം,അല്ലെങ്കില്‍ ഭൂമിയുടെ ഉപരിതലം തണുത്ത ഉടനെ ജീവന് ഉല്ഭവിക്കില്ലായിരുന്നു എന്ന ഒരു വിശ്വാസം ഉണ്ടായിട്ടുണ്ട് എല്ലാവര്ക്കും എന്ന്ജോഷ്വ വിന് എന്ന അസോസിയേറ്റ് ഫിസിക്സ് പ്രൊഫസര്‍ പറഞ്ഞു.
ദൂരെ സ്ഥാപിച്ചിരിക്കുന്ന ഉപഗ്രഹങ്ങളും ടെലസ്കോപുകളും വലുപ്പത്തിലും ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജലം ഉണ്ടാകുന്നതിനു ആവശ്യമായ ദൂരത്തില്‍, സോണിലാണ് അവ സ്ഥിതി ചെയ്യുന്നത്. നാസയുടെ കെപ്ലര്‍ സ്പേസ് ടെലസ്കോപ്പ് ഇതിനു വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. എങ്കിലും അവയില്‍ ജീവന് ഉണ്ടെന്ന കാര്യത്തില്‍ തെളിവൊന്നും ലഭിച്ചിട്ടില്ല. ഭൂമിയുടെ ചര്ത്രം പരിശോധിച്ചാല്‍ അതില്‍ ജീവന്റെ ഉല്പത്തി തികച്ചും വ്യത്യസ്തമാണെന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല