ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് കൂടി ഇ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനാണ് ഇ-ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു 45 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഇ-ടൂറിസ്റ്റ് വിസ പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലായിരുന്നു ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ 31 രാജ്യങ്ങളെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇ-ടൂറിസ്റ്റ് വിസ പദ്ധതിയില്‍ ഉള്‍പ്പെടട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 76 ആയി.
ഘട്ടംഘട്ടമായി എല്ലാ രാജ്യങ്ങളെയും ഇ-ടൂറിസ്റ്റ് വിസ പദ്ധതിക്ക് കീഴില്‍ കൊണ്ടു വരാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധം ശക്തമായുള്ള രാജ്യങ്ങളും താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന രാജ്യങ്ങളിലുമാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റ അവസാനത്തോടെ 150 രാജ്യങ്ങളെ ീ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫ്രാന്‍സ് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമായി ഇന്ത്യക്കുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല