കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്: മൂന്നുവയസുകാരിയുടെ കാതുകുത്തിയതില്‍ വന്ന അപാകതയെ തുടര്‍ന്ന്, വേദനയ്ക്കുള്ള നഷ്ടപരിഹാരമായി എഴുപതു യൂറോ (5000 രൂപ) നല്‍കണമെന്ന ബര്‍ലിനിലെ കോടതിവിധി വിവാദത്തിലേയ്ക്ക്. ജന്മദിനത്തില്‍ മാതാപിതാക്കള്‍ കുട്ടിയുമായി കാതുകുത്തല്‍ കേന്ദ്രത്തിലെത്തി കമ്മല്‍ ഇടുകയായിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് കുട്ടിയുടെ കാതില്‍ വ്രണം ഉണ്ടായതോടെ കാതുകുത്തല്‍ കടയ്ക്കെതിരെ മാതാപിതാക്കള്‍ നിയമ നടപടി സ്വീകരിച്ചതാണ് ഒടുവില്‍ കോടതി വിധിയിലെത്തിയത്. കുട്ടിയ്ക്കുണ്ടായ വേദനയ്ക്ക് ഉത്തരവാദി കാതുകുത്തല്‍ കേന്ദ്രമാണെന്നും നഷ്ടപരിഹാരമായി 70 യൂറോ മാതാപിതാക്കള്‍ക്കളെ ഏല്‍പ്പിക്കണമെന്നും കോടതി വിധിച്ചു. അതോടൊപ്പം കുട്ടിയുടെ കാതുകുത്തലിന് പ്രായപരിധി നിജപ്പെടുത്താന്‍ കോടതി മേല്‍കോടതിയുടെ പരിഗണയ്ക്കായി കേസ് വിട്ടു.
കുട്ടികളുടെ സമ്മതത്തോടെ മാത്രമേ മേലില്‍ കാതു കുത്താവുള്ളൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. പതിനാല് വയസ് കഴിഞ്ഞ് മാത്രമേ കുട്ടികളുടെ കാതു കുത്താവുള്ളൂവെന്ന് ജര്‍മനിയിലെ വൈദ്യലോകം കോടതി വിധിയെ തുടര്‍ന്ന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല