വളരെ നേരത്തെ തന്നെ ക്യാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുളള സൂപ്പര്‍ സെന്‍സിറ്റീവ് ടെസ്റ്റ് കണ്ടെത്തി. ക്യാന്‍സര്‍ സെല്ലുകളെ അതിന്റെ ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാകുമെന്നാണ് കരുതുന്നത്. ക്യാന്‍സര്‍ സെല്ലുകളുടെ വളരെ ചെറിയ സാന്നിധ്യം പോലും കണ്ടെത്താന്‍ കഴിയുന്ന ബയോളജിക്കല്‍ സെന്‍സറുകളെയാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷക സംഘവും സെപയിനിലെ വിഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ചേര്‍ന്നാണ് പുതിയ ബയോളജിക്കല്‍ സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിലെ സെല്ലുകള്‍ തിരിച്ചറിയാനാണ് ഇത് ഉപയോഗിച്ചതെങ്കിലും മറ്റ് ക്യാന്‍സര്‍ സെല്ലുകളും സെപ്‌സിസ്, എ്ച്ച്‌ഐവി പോലുളള ഇന്‍ഫെക്ഷനുകളും കണ്ടെത്താന്‍ ഈ സെന്‍സര്‍ മോളിക്യൂളിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പുതിയ കണ്ടുപിടുത്തം നേച്ചര്‍ മെറ്റീരിയല്‍ മാഗസിനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എച്ച്‌ഐവി പോലുളള രോഗങ്ങള്‍ കണ്ടെത്താന്‍ ഇത് എത്രമാത്രം ഉപകരിക്കും എന്ന് സംബന്ധിച്ച പരീക്ഷണങ്ങള്‍ രണ്ടാം ഘട്ടത്തിലാണന്നും ഉടന്‍ തന്നെ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുളള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല