മുത്തശ്ശിക്കഥ പറയുകയല്ല ഏതാണ്ട് നാല് മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നുവെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് രണ്ട് അമ്പിളിയമ്മാവന്മാരെ നമുക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാമായിരുന്നുവത്രെ!, കാലിഫോര്‍ണിയ സര്‍വകലാശാലയും ബേണ്‍ സര്‍വകലാശാലയും അവതരിപ്പിച്ച പുതിയ സിദ്ധാന്തത്തില്‍ പറയുന്നത് 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയുടെ രാത്രികള്‍ക്ക് വെളിച്ചം പകരാന്‍ രണ്ടു ചന്ദ്രന്മാര്‍ ഉണ്ടായിരുന്നുവെന്നാണ്. അവ പിന്നീട് പരസ്പരം കൂട്ടിയിടിച്ച് ഒന്നില്ലാതെയായ് പോവുകയായിരുന്നുവെന്ന് പുതിയ ഈ സിദ്ധാന്തം അവതരിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ പ്രഫ: എറിക് അസ്ഫാഗ് പറയുന്നു. ഇതുമൂലമാണത്രേ ചന്ദ്രന്റെ ഒരുവശം താഴ്ന്നും പരന്നുമിരിക്കുമ്പോള്‍ മറുവശം മലകള്‍ നിറഞ്ഞതും വളരെ കട്ടി കൂടിയ പ്രതലതോടു കൂടിയതുമായത്!
സിദ്ധാന്തത്തില്‍ പറയുന്നത് ഇങ്ങനെ: സൌരയൂഥത്തിന്റെ ബാല്യദശയില്‍ ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗ്രഹം ഭൂമിയില്‍ വന്നിടിച്ച ശേഷം രണ്ടേ ചിതറി തെറിച്ചു ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങി. ഇതില്‍ രണ്ടാമത്തേത് അനേകം ദശലക്ഷം വര്‍ഷങ്ങള്‍ ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ആദ്യത്തെ ഭാഗവുമായ് ഇടിച്ചു ചേര്‍ന്നു, ചന്ദ്രോപരിതലത്തിന്റെ മരുഭാഗത്തായിരുന്നു ഇത്. ചന്ദ്രന്റെ ഇന്ന് നാം കാണുന്ന ഭാഗം മാറ്റമില്ലാതെ നിന്നപ്പോള്‍ മറുവശം മലനിരകള്‍ നിറഞ്ഞതും കടുത്ത പ്രതലതോടു കൂടിയതുമായത് ഇങ്ങനെയാണ്. ഇവിടെ ചന്ദ്രന്റെ പുരംപാളിക്ക് 50 കിലോ മീറ്റര്‍ കട്ടിയുണ്ട്.
ഇതുവരെ കരുതിയിരുന്നത് ചന്ദ്രന് രണ്ടു തരത്തിലുള്ള പ്രതലങ്ങള്‍ രൂപപ്പെടാന്‍ കാരണം ഗുരുത്വാകര്‍ഷണമായിരുന്നു എന്നാണ്, എന്നാല്‍ ഇപ്പോള്‍ ഈ സിദ്ധാന്തത്തിനു അല്പം കൂടി അനുയോജ്യമായ ഉത്തരം അതിനു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എങ്കിലും ഇവയെ സ്ഥാപിച്ചെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ഒന്നും ഗവേഷണം നടത്തിയ സര്‍വകലാശാലകളുടെ പക്കലില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന പോരായ്മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല