ഭൂചലനം ഉണ്ടായി കഴിഞ്ഞാലുള്ള കാര്യങ്ങള്‍ പറയാനുള്ള സംവിധാനം മാത്രമേ മനുഷ്യന്‍ ഇത്രയും നാളുകൊണ്ട് കണ്ടു പിടിച്ചിട്ടുള്ളൂ. എന്നാല്‍ ഭൂചലനം ഉണ്ടാകുന്നതിനു മണിക്കൂറുകള്‍ക്കും മാസങ്ങള്‍ക്കും മുമ്പു തന്നെ മൃഗങ്ങള്‍ അതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കാറുണ്ട്. ഇതെങ്ങനെയാണ് സാധ്യമാവുന്നത്. നൂറ്റാണ്ടുകളായി ശാസ്ത്രകാരന്മാരെ വട്ടം കറക്കുന്ന ചോദ്യമാണിത്. ഭൂകമ്പവും മൃഗങ്ങളും തമ്മില്‍ എന്തു ബന്ധമാണുള്ളത്?
ഭൂഗര്‍ഭ ജലത്തിലുണ്ടാവുന്ന രാസമാറ്റങ്ങളാണ് മൃഗങ്ങള്‍ക്കുള്ള സന്ദേശമെന്ന് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എന്‍വയര്‍മെന്റ് റിസര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു. ജലാശയങ്ങള്‍ക്കരികെയുള്ള മൃഗങ്ങളാണ് ഇത്തരത്തിലുള്ള പ്രവചന സ്വഭാവം കൂടുതല്‍ കാണുന്നത്്. എന്നാല്‍ വെള്ളത്തില്‍ വരുന്ന മാറ്റം മാത്രമല്ല മൃഗങ്ങളുടെ ഈ സവിശേഷ കഴിവിനു കാരണമെന്ന് വ്യക്തമാണ്.
മീനുകളാണ് ഭൂമിശാസ്ത്രപരമായ മാറ്റങ്ങളോട് ഏറ്റവും വൈകാരികമായി പ്രതികരിയ്ക്കാറുള്ളത്. 1975ല്‍ ചൈനയിലുണ്ടായ അനുഭവം ഇതിലും വിചിത്രമാണ്. പാമ്പുകള്‍ കൂട്ടത്തോടെ മാളങ്ങളില്‍ പുറത്തേക്ക് ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. എന്നാല്‍ കൃത്യം ഒരു മാസത്തിനുള്ളില്‍ ഇവിടെ അതിശക്തമായ ഭൂകമ്പമാണുണ്ടായത്. തവളകളും എലികളും നായ്ക്കളും പശുക്കളും ഇത്തരത്തില്‍ പ്രവചന സ്വഭാവം കാണിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഭൂമിയുടെ കമ്പനം മനുഷ്യരേക്കാള്‍ മുമ്പെ തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്കു കഴിയുന്നതാണ് ഒരു കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. പക്ഷേ, ചില ജീവികള്‍ മാസങ്ങള്‍ക്കു മുമ്പെ സൂചനകള്‍ നല്‍കി തുടങ്ങുന്നു. ഇതെങ്ങനെ സാധിക്കുന്നു? ഭൂമിയ്ക്കുള്ളില്‍ നിന്നു പുറത്തേക്ക് വരുന്ന വായുവിലെ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
എന്തിനേറെ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു വരുന്നതിന് എത്രയോ മുമ്പെ പല വളര്‍ത്തുമൃഗങ്ങളും അസാധാരണമായി പെരുമാറിയ അനുഭവം കേരളീയര്‍ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല