സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ കനത്ത ഭൂകമ്പം, ഇന്ത്യന്‍ അതിര്‍ത്തിയിലും ചലനം, തുടര്‍ ചലനങ്ങള്‍ ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലും. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് മ്യാന്മര്‍ ഗ്രാമങ്ങളില്‍ അതിശക്തമായ ചലനമാണ് അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് 7.25 ന് ഉണ്ടായ ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പശ്ചിമബംഗാള്‍, ബീഹാര്‍, ആസാം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങിയോടി.
കെട്ടിടങ്ങളില്‍ നിന്നും താമസ സ്ഥലങ്ങളില്‍ നിന്നും തെരുവിലേറ്റ് ഇറങ്ങിയോടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മറിലെ വടക്കുപടിഞ്ഞാറന്‍ മന്‍ഡാലേയാണെന്നാണ് വിദഗരുടെ അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല