ഇറാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. 200ഓളം പേര് മരിക്കുകയും 1500ഓളം പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ടിവി വ്യക്തമാക്കി. നിരവധി തുടര്ചലനങ്ങളുണ്ടായതിനാല് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രവിശ്യ തലസ്ഥാനമായ തബ്രിസിനടുത്തുള്ള അഹറിലാണ് ആദ്യം കമ്പനമുണ്ടായത്. 11 മിനിറ്റിനുശേഷം വര്സാകാന്, ഹാരിസ് പ്രദേശങ്ങളിലുണ്ടായ ചലനം റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ നല്കുന്ന വിവരമനുസരിച്ച് ഭൗമോപരിതലത്തില്‍ നിന്നും പത്തുകിലോമീറ്ററോളാം താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രം.
നാലോളം ഗ്രാമങ്ങള്‍ പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റ് 60 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അയല്‍രാജ്യമായ അസര്‍ബൈജാനിലും കമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് ഇറാന് സ്ഥിതിചെയ്യുന്നത്. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തി കൊണ്ട് 1990ലാണ് ഇറാനില്‍ ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്. 37000 പേരുടെ ജീവനാണ് അന്നു നഷ്ടമായത്. 2003ലുണ്ടായ മറ്റൊരു ചലനത്തില്‍ 27000 കൊല്ലപ്പെടുകയും 30000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെക്കുകിഴക്കന്‍ ഇറാനിലെ ബാം നഗരത്തിലുണ്ടായ ഈ കമ്പനം റിക്ടര്‍ സ്കെയില്‍ 6.6 രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല