വടക്കു-കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം ഇത് പിന്‍വലിച്ചു. പ്രാദേശിക സമയം രാവിലെ ഏഴു മണിയോടെയാണ് ചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ മാര്‍ച്ച് 11നുണ്ടായ ഉഗ്രഭൂകമ്പത്തില്‍ തകര്‍ന്ന ഫുക്കുഷിമ ആണവനിലയത്തിനു ഇന്നനുഭവപ്പെട്ട ചലനം ഭീഷണിയുയര്ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വടക്കു കിഴക്കന്‍ തീരത്ത് 50 സെന്റീമീറ്റര്‍ ഉയരത്തില്‍ സുനാമിയടിക്കാന്‍ സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തെ തുടര്‍ന്ന് മിയാഗിയില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടു. മാര്‍ച്ച് 11ന് വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ഉഗ്രഭൂകമ്പത്തിലും സുനാമിയിലും 23,000 പേര് മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല