സ്വന്തം ലേഖകന്‍: ഇറാഖ്, ഇറാന്‍ അതിര്‍ത്തി പ്രദേശത്തെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 414, 8000 ത്തോളം പേര്‍ക്ക് പരുക്ക്, ഭൂകമ്പം യുഎഇയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദുബായ് നഗരസഭ. ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു.
അതേസമയം ഇറാഖ്, ഇറാന്‍ അതിര്‍ത്തി പ്രദേശത്തെ വിറപ്പിച്ച ഭൂകമ്പം യുഎഇയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദുബായ് നഗരസഭ. കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കി, ഇസ്രയേല്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. ദുബായില്‍ നിന്ന് 1,378 കിലോ മീറ്റര്‍ അകലെയായിരുനു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
യുഎഇയിലെ ചില ബഹുനില കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് മാത്രമേ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുള്ളൂവെന്ന് നഗരസഭയുടെ സര്‍വെ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് മഷ്‌റൂം പറഞ്ഞു. കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങാനുള്ള മുന്നറിയിപ്പും നഗരസഭ നല്‍കിയിരുന്നില്ല.
ഉയര്‍ന്ന നിലകളുള്ള കെട്ടിടങ്ങളില്‍ ഭൂചലനമുണ്ടാകുമ്പോള്‍ നിരീക്ഷിക്കാനായി അടുത്തിടെ നഗരസഭ നാല് സ്മാര്‍ട് സിസ്റ്റം ആരംഭിച്ചിരുന്നു. ഇവ തരുന്ന വിവരങ്ങള്‍ അനുസരിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള പദ്ധതിയും നഗരസഭ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല