സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായവും നാശവഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സുനാമി സെന്ററും അറിയിച്ചു.
റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് തീരപ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വലിയ ഭൂചലനത്തിന് തൊട്ടുപിറകെയുണ്ടായ തുടര്‍ചലനങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്.
റഷ്യന്‍ സമയം 11.34 നാണ് ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം രൂപം കൊണ്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.7, 7.4 എന്നിവ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കമ്പനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല