1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2016

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ അസെഹ് പ്രവശ്യയില്‍ വന്‍ ഭൂകമ്പം, മരണസംഖ്യ 100 കവിഞ്ഞു. റിക്ടര്‍സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിലാണ്. പ്രാദേശിക സമയം അഞ്ചുമണിക്കാണ് ചലനമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകള്‍ അറിയിച്ചു.

മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഇനിയും നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിട്ടില്‍തന്നെ അഞ്ച തവണ തുടര്‍ചലനങ്ങളുണ്ടായി. കടലിനടിയിലാണ് ചലനം അനുഭവപ്പെട്ടതെങ്കിലും സുനാമി മുന്നറിയിപ്പുകള്‍ ഒന്നും തന്നെയില്ല. മുസ്ലീം ജനസംഖ്യ കുടുതലുള്ള പിഡെ ജയ മേഖലയില്‍ വിശ്വാസികള്‍ നമസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.5രേഖപ്പെടുത്തിയ ഭുകമ്പത്തെത്തുടര്‍ന്നു സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചില്ലെങ്കിലും നിരവധി ജനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെയും മറിഞ്ഞു കിടക്കുന്ന വൈദ്യുതി പോസ്റ്റുകളുടെയും വിള്ളല്‍ വീണ റോഡുകളുടെയും ചിത്രങ്ങളാണ് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ നിറയെ. നൂറുകണക്കിനു വീടുകളും കടകളും നിലംപൊത്തി.

വീടുകളും കെട്ടിടങ്ങളും തകര്‍ന്നതോടെ ജനങ്ങള്‍ ഭയന്ന് വീടുകള്‍ക്കുള്ളില്‍ നിന്ന് ഇറങ്ങിയോടി. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2004ല്‍ ഉണ്ടായ കടുത്ത ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യക്ക് കനത്ത ആഘാതമേല്‍പ്പിച്ചിരുന്നു. അസെഹ് പ്രവിശ്യയില്‍ മാത്രം 120,000 പേരാണ് 2004ലെ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.