1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2017

സ്വന്തം ലേഖകന്‍: റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തലസ്ഥാനമായ റോമില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു.

കമ്പനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ 300 പേരുടെ മരണത്തിനിടയാക്കിയ അമാട്രിസ് പട്ടണത്തില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

രാവിലെ പത്തരയോടെ ഉണ്ടായ ആദ്യത്തെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. 50 മിനിറ്റിനകം 5.7 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും പത്തു മിനിറ്റിനകം മൂന്നാമത്തെ ഭൂചലനവും(5.3 തീവ്രത) അനുഭവപ്പെട്ടു.

പെട്ടെന്നുണ്ടായ ചലനങ്ങള്‍ തദ്ദേശവാസികളെ പരിഭ്രാന്തരാക്കിയതായും പലരും വീടുകളില്‍ നിന്നിറങ്ങി ഓടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളപായം ഇല്ലെങ്കിലും അധികൃതര്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.