സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂചലനം, രണ്ടു പേര്‍ മരിച്ചു, 40 ഓളം പേര്‍ക്ക് പരുക്ക്, ആയിരക്കണക്കിന് പേര്‍ക്ക് കിടപ്പാടം നഷ്ടമായി. നേപ്പിള്‍സിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനടിയില്‍പെട്ട മൂന്ന് കുട്ടികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി.
അപകടമുണ്ടായി 13 മണിക്കൂറിനു ശേഷം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഏഴു വയസ്സുകാരന്‍ മത്തിയാസിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മത്തിയാസിന്റെ സഹോദരന്‍ 11 വയസ്സുകാരന്‍ സിറോയെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. ഇവരുടെ ഏഴുമാസം മാത്രമുള്ള സഹോദരനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ഭൂകമ്പമുണ്ടായപ്പോള്‍ മൂത്തകുട്ടി സിറോ ഇളയകുട്ടികളെ കട്ടിലിനടിയിലേക്ക് വലിച്ചിട്ടതാണ് മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാരണമായത്. വീടിന്റെ മറ്റൊരിടത്തായിരുന്ന കുട്ടികളുടെ രക്ഷിതാക്കളും രക്ഷപ്പെട്ടു. അവശിഷ്ടങ്ങളില്‍ കുടിങ്ങിയാണ് രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 2600 ഓളം പേരുടെ വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല