സ്വന്തം ലേഖകന്‍: ദക്ഷിണ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ തീരപ്രദേശങ്ങളില്‍ സൂനാമി ഭീഷണി. ഇതേ തുടര്‍ന്ന് പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അധികൃതര്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി.
റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാപുവ ന്യൂഗിനിയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ തെക്കു കിഴക്കാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതിന് 1,000 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന തീരപ്രദേശങ്ങളിലാണ് അധികൃതര്‍ സൂനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പാപ്പുവ ന്യൂഗിനിയുടെ തീരങ്ങളില്‍ മൂന്നു മുതല്‍ പത്തടി വരെ ഉയരമുള്ള ഭീമന്‍ തിരകള്‍ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റഷ്യ, ചൈന, ജപ്പാന്‍, ആസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ഹവായ്, മെക്‌സിക്കോ, ഗ്വാട്ടിമാല, കൊസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോര്‍, പെറു, ചിലി എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ ഒരടി വരെ ഉയരത്തില്‍ തിരമാലകള്‍ എത്തിയേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല