1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2011

മധ്യ അമേരിക്കന്‍ രാജ്യമായ കിഴക്കന്‍ എല്‍സാല്‍വഡോറില്‍ എല്‍ കാര്‍മന്‍ മുനിസിപ്പല്‍ പ്രദേശത്ത് 24 മണിക്കൂറിനിടെ എഴുന്നൂറിലേറെ തവണ ഭൂചലനങ്ങള്‍. ആളപായമില്ല. എണ്‍പതു വീടുകള്‍ക്കു കേടുപറ്റി. 1.8 മുതല്‍ 4.6 വരെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ ഭൂചലന തീവ്രത.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടില്ല. വീടുവിട്ടു തുറസ്സായ സ്ഥലങ്ങളില്‍ അന്തിയുറങ്ങാന്‍ താല്‍പര്യപ്പെട്ടവര്‍ക്കു പട്ടാളക്കാര്‍ ടെന്റുകള്‍ വിതരണം ചെയ്തു. 2001 ജനുവരിയിലും ഫെബ്രുവരിയിലുമായി ശക്തമായ രണ്ടു ഭൂകമ്പങ്ങളില്‍ എല്‍സാല്‍വഡോറില്‍ 1150 പേര്‍ മരിക്കുകയും 10 ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. 7.6 ആയിരുന്നു അന്നു ഭൂകമ്പ തീവ്രത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.