1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

മണ്ണിര സാധാരണ ഗതിയില്‍ കണ്ടാല്‍ അറപ്പ് തോന്നിപ്പിക്കുന്ന ഒരു ജീവിയാണ്. എന്നാല്‍ ഇനിയിപ്പോള്‍ മണ്ണിരയെ കണ്ടാല്‍ അത്രയ്ക്കൊന്നും അറപ്പ് തോന്നേണ്ട കാര്യമില്ലന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കാരണം ഭൂമിയിലെ മുഴുവന്‍ മനുഷ്യരും പേടിയോടെ കാണുന്ന ഒരു കാര്യം കൈകാര്യം ചെയ്യാന്‍ മണ്ണിരയ്ക്കാവുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ മറ്റേന്തിനെക്കാളും മണ്ണിരയ്ക്ക് സാധിക്കുമെന്നാണ് യുകെയിലെ ഗെയിം ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഗവേഷകര്‍തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പറയുന്നത്.

മുപ്പത് കോടി വര്‍ഷമായി ഭൂമിയില്‍ വസിക്കുന്ന മണ്ണിരയ്ക്ക് വെള്ളപ്പൊക്കവും വരള്‍ച്ചയും തടയാന്‍ സാധിക്കുമെന്നാണ് വിവരം. ആഗോളതാപനം മൂലമുണ്ടാകുന്ന വരണ്ട കാലാവസ്ഥയും മണ്‍സൂണ്‍ മാതൃകയിലുള്ള മഴയും ആവര്‍ത്തിക്കുന്നതാണ് വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്. മണ്ണില്‍ കിടന്ന് പുളച്ചുനീന്തുന്ന മണ്ണിര തീര്‍ക്കുന്ന ചെറിയ സുഷിരങ്ങള്‍ മണ്ണിനെ ഒരു സ്പോഞ്ചുപോലെ മൃദുലമാക്കുന്നു. മണ്ണിലേക്ക് കൂടുതല്‍ വെള്ളം ആഴ്ന്നിറങ്ങുന്നതിന് ഇത് സഹായിക്കുന്നു. അങ്ങനെ കൂടുതല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതോടെ വെള്ളപ്പൊക്കവും വരള്‍ച്ചയും ഉള്‍പ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ ഇല്ലാതാകുന്നു.

കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ കൂടുതല്‍ മണ്ണിരകളെ വളര്‍ത്താന്‍ തയ്യാറായാല്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ നേരിടാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.