യുക്മ ഈസ്റ്റാംഗ്ലിയ റീജിയണല്‍ കലാമേളയില്‍ അനീറ്റ എബ്രഹാമും ആല്‍വിന്‍ എബ്രഹാമും എബി റോയിയും സൌത്തെന്റ്റ് മലയാളി അസോസിയേഷന്റെ അഭിമാന താരങ്ങളായി. കണ്ണൂര്‍ സ്വദേശികളായ കൊല്ലാരംകുഴിയില്‍ സണ്ണി എബ്രഹാമിന്റെയും റോസിയുടെയും മക്കളായ അനീട്ടയും ആല്‍വിനും ആഷ്നയും ഇന്ന് ഈസ്റ്റംഗ്ലിയയുടെ മിന്നുന്ന താരങ്ങളാണ്.
കഴിഞ്ഞ വര്‍ഷം സൌതെണ്ട് ഓണ്‍ സീയില്‍ നടന്ന ഈസ്റ്റാംഗ്ലിയ റീജിയണല്‍ കലോത്സവത്തിലെ കലാപ്രതിഭ, കലാതിലകങ്ങളായിരുന്നു യഥാക്രമം ആല്‍വിന്‍ എബ്രഹാമും അനീറ്റ എബ്രഹാമും. ഇതോടെ രണ്ടാം തവണയും കലാപ്രതിഭ,തിലക പട്ടങ്ങള്‍ രണ്ടാം തവണയും ഇവര്‍ സൌതെണ്ടിലേക്കു കൊണ്ട് വന്നു. ജൂനിയര്‍ വിഭാഗത്തില്‍ ഭരതനാട്യത്തിനും ഫോക് ഡാന്‍സിനും ഒന്നാം സ്ഥാനവും ക്ലാസിക്കല്‍ ഗ്രൂപ്പ്സില്‍ രണ്ടാം സ്ഥാനവും നേടിയാണ് അനീറ്റ എബ്രഹാം വീണ്ടും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞനിയന്‍ ആല്‍വിന്‍ എബ്രഹാം സബ് ജൂനിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സില്‍ സെക്കന്റും മലയാളം കഥ പറച്ചിലില്‍ ഒന്നാം സ്ഥാനവും ക്ലാസിക്കല്‍ ഗ്രൂപ്പിന് സെക്കന്റും വാങ്ങി വീണ്ടും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇവരുടെ സഹോദരിയായ ആഷ്നക്ക് ഭരതനാട്യത്തില്‍, ക്ലാസിക്കല്‍ ഡാന്‍സില്‍ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
ജൂനിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എബി റോയി ഒന്നാം സ്ഥാനത്തോടെ മറ്റൊരു കലാപ്രതിഭയെ കൂടി സൌതെന്റിനു സമ്മാനിച്ചു. സൌത്തെന്റിലെ റോയിയുടെയും ശാന്തിയുടെയും മിടു മിടുക്കനായ പോന്നോമനയാണ് എബി. ശക്തമായ മത്സരങ്ങള്‍ നടന്ന ഈസ്റ്റാംഗ്ലിയ റീജിയന്‍ കലാമേളയിലെ എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നു. നവംബര്‍ അഞ്ചിന് സൌത്തെന്റ്റ് ഓണ്‍ സീയില്‍ നടക്കുവാന്‍ പോകുന്ന നാഷണല്‍ കലാമേളയില്‍ ശക്തമായ മത്സരം കാഴ്ച വെക്കാനുള്ള ശ്രമത്തിലാണ് ഈ മൂവര്‍ സംഘം.
കുട്ടികളുടെ നൈസര്‍ഗികമായ കലാവാസനകളെ പരിപോഷിപ്പിക്കുവാന്‍ കഠിന പ്രയത്നം നടത്തുന്ന ഇവരുടെ മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഈ പ്രതിഭകള്‍ യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല