1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

ജിജോ വാളിപ്ലാക്കില്‍

യുക്മ ദേശീയകലാമേളയോടനുബന്ധിച്ച് നടക്കൂന്ന റീജിയണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബര്‍ 31 ാം തീയതി ബാസില്‍ഡനില്‍ നടക്കൂം.ബസില്‍ഡനിലെ ലീന്‍സ്റ്റെര്‍ റോഡിലുള്ള ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയരുക. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനാണ് ഇത്തവണത്തെ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലാമേളയോടനൂബന്ധിച്ചുള്ള പ്രാഥമിക ഒരുക്കങ്ങള്‍ റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. കലാമേളക്കായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവുംകഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് യോഗത്തില്‍ നിര്‍വ്വഹിച്ചു.154 പോയിന്റ് നേടി കഴിഞ്ഞ ദേശീയ കലാമേള ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ കലാമേന്മ കൊണ്ടും സംഘടനാ മികവ് കൊണ്ടും ഒരു പടി മുന്നില്‍ നില്‌ക്കെ ഏവരും വളരെ ആവേശത്തോടെയാണ്ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കൂന്നത്. ദേശീയ കലാമേളയിലെ വീറും വാശിയും ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്ന കലാപ്രതിഭകളിലും കണ്ടുവരുന്നത്തിലാണ് ഇതിനൂള്ള പ്രധാന കാരണമായി കരുതുന്നത്. കലാ പ്രതിഭകളെ കൂടാതെ സംഘടനാ മികവിലും മുന്‍പന്തിയിലാണ് റീജിയണ്‍. ഇക്കഴിഞ്ഞ നേപ്പാള്‍ ചാരിറ്റി ഫണ്ടിലേയ്ക്കായി 3200 പൗണ്ടിലധികം സ്വരൂപിച്ച് റീജിയണ്‍ മാതൃക കാട്ടി.

ഒകടോബര്‍ 31 ാം തീയതി രാവിലെ എട്ടുമണിയ്ക്ക് തന്നെ പ്രവേശന കവാടം മത്സാര്‍ത്ഥികള്‍ക്കായി തുറന്നിടും. രാവിലെ ഒന്‍പതു മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. മത്സര ക്രമവും മത്സരാര്‍ത്ഥികളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും കലാമേളയ്ക്ക് മുന്‍പായി പ്രസിദ്ധീകരിക്കൂം. എല്ലാ അസോസിയേഷന്‍ അംഗങ്ങളും റെജിസ്‌ട്രേഷനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അസോസിയയേഷനൂകള്‍ക്ക് അറിയിപ്പ് സന്ദേശം അയച്ചിട്ടൂണ്ട്. റീജിയണിന്റെ കീഴിലുള്ള അംഗ അസോസിയേഷനൂകള്‍ ഒക്ടോബര്‍ 16 ാം തീയതിയ്ക്ക് മുന്‍പാകെ മത്സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ സെക്രട്ടറിക്ക് അയച്ചു നല്‌കേണ്ടതാണ്.

കലമേളയോടനൂബന്ധിച്ചുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി ഈ മാസം 27 ാം തീയതി ബെഡ്‌ഫോര്‍ഡില്‍ യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കുവാനായി എല്ലാ അസോസിയേഷന്‍ പ്രതിനിധികളെയും ക്ഷണിക്കൂന്നതായി പ്രസിഡന്റ് സണ്ണി മത്തായി അറിയിച്ചു. റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയും എല്ലാ അസോസിയേഷനൂകള്‍ക്കൂം തുല്യ പങ്കാളിത്തവും നല്കി കാലാമേള വന്‍വിജയകരമാക്കാനാണ് റീജിയണിന്റെ ശ്രമമെന്ന് പ്രസിഡന്റ് അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിന്റെ മേല്‍ നോട്ടവും നാഷണല്‍ കമ്മറ്റി അംഗം തോമസ് മാറാട്ടുകളത്തിന്റെ അനൂഭവ പരിഞ്ജാനവും സെക്രട്ടറി ഓസ്റ്റില്‍ അഗസ്റ്റിന്റെ സംഘടനാ മികവും കലാമേളയ്ക്ക്മുതല്ക്കൂട്ടാകും.

റെജിസ്‌ട്രേഷനായുള്ള അപേക്ഷാ ഫാറവും നിയമാവലിയും ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ വിവരങ്ങള്‍ക്കായി secretaryuukmaeastanglia@yahoo.co.uk ഈ മെയിലില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
സണ്ണി മത്തായി – 07727993229
തോമസ് മാറാട്ടുകളം- 07828126981
ഓസ്റ്റിന്‍ അഗസ്റ്റിന്‍- 07889 869216

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.