ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും. അപ്മിനിസ്റ്ററിലെ സെന്റ് പീറ്റേഴ്സ് മാര്‍സ് സെന്ററിലാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്രൂ കര്ട്ടന് കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ ഹാവറിങ്ങ് മേയല്‍ മെല്വണ് വാലാസ് ഉത്ഘാടനം ചെയ്യും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി വടം വലി മത്സരം, അസോസിയേഷന്റെ സ്വന്തം ടീം നയിക്കുന്ന ചെണ്ടമേളം എന്നിവയും ഓണാഘോഷത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ഷിനോ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സെക്രട്ടറി റ്റോജിന്‍ ജോസഫ്, ട്രഷര്‍ സാം സൈമണ്‍, വൈസ് പ്രസിഡന്റ് ലൂക്കോസ് അലക്സ്, ജോയ്ന്റ് സെക്രട്ടറി സുദിന് ഭാസ്കര്‍, ഫ്രാന്‍സിസ് സൈമണ്‍, സാജന് പടിക്കമ്യാലില്‍, ജിജി ബിനോയ്, സജി ഉതുപ്പ്, റോണി ജേക്കബ്ബ്, റോഷന് ഫിലിപ്പ് തോമസ്, ബാസ്റ്റണ്, പ്രകാശന് കു്ഞ്ഞ്, ജിജി റെജി വട്ടപ്പാറ എന്നിവരാണ് കമ്മിറ്റിയില്‍ ഉളളത്. ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
St. Peters Mars Cetrre,
234 Front Line Cranham
Upminister
RM 14 1 LW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല