ഇന്ത്യയിലെ പ്രശസ്തമായ ഈസ്റ്റ് വെസ്റ്റ് നേഴ്സിംഗ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം സെപ്റ്റംബര്‍ 24 ന് ഡെര്‍ബിയിലെ സെന്റ് ജോര്‍ജ് കത്തോലിക് ചര്‍ച്ചിന്റെ സോഷ്യല്‍ ക്ലബില്‍ നടത്തുന്നതാണ്. പ്രസ്തുത സംഗമത്തില്‍ സംബന്ധിക്കുവാനും സമ്മേളനം ഉത്ഘാടനം ചെയ്യുവാനുമായ് ഈസ്റ്റ് വെസ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സ്ഥാപകയായ ചിത്രകല നാഗരാജ് എത്തുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
1992 മുതല്‍ ഈസ്റ്റ്വെസ്റ്റില്‍ പഠിച്ച് യുകെയിലും യൂറോപ്പിലും പ്രവാസികളായ് കഴിയുന്ന എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളെയും പ്രസ്തുത കുടുംബ സംഗമത്തിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നതായ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങള്‍, ചര്‍ച്ചകള്‍, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം:- സെന്റ് ജോര്‍ജ് കത്തോലിക് ചര്‍ച്ച്
വില്ലേജ് സ്ട്രീറ്റ്
ഡെര്‍ബി DE2385Z
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
ജിന്‍സ് തിരുനാളില്‍ – 07905298157
സിബി – 07958085418
ബിജു മടുക്കകുഴിയില്‍ – 01922611161
സിസിലി ബിനു – 01512036158
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല