വടക്കന്‍ നൈജീരിയയിലെ കദുനാ നഗരത്തില്‍ ഈസ്റര്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ പള്ളിക്കു സമീപമുണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ അമ്പതു പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, പള്ളികളെ പതിവായി ലക്ഷ്യമിടുന്ന ബോക്കോ ഹറം എന്ന ഭീകര സംഘടന, ഈസ്റര്‍ദിനം മേഖലയില്‍ ആക്രമണം നടത്തുമെന്ന് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കദൂന നഗരമധ്യത്തിലെ അസംബ്ളീസ് ഓഫ് ഗോഡ്സ് ചര്‍ച്ച് ആണ് ആക്രമിക്കപ്പെട്ടത്. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയുടെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈസ്റര്‍ദിനത്തിലുണ്ടായ സ്ഫോടനം നഗരവാസികളെ പരിഭ്രാന്തരാക്കി.ഈസ്റര്‍ ദിനത്തില്‍ നൈജീരിയയില്‍ സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്െടന്ന് യുഎസും ബ്രിട്ടനും തങ്ങളുടെ പൌരന്‍മാര്‍ക്കു മുന്നറിയിപ്പു നല്കിയിരുന്നു.
ശരിയത്തു നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ബോക്കോ ഹറം നിരവധി തവണ പള്ളികളും മോസ്കുകളും ആക്രമിച്ചിട്ടുണ്ട്. ക്രിസ്മസ്ദിനം തലസ്ഥാനമായ അബുജയിലെ പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. കാനോ നഗരത്തില്‍ ജനുവരി 20നു നടത്തിയ ബോംബിംഗിലും വെടിവയ്പിലും 185 പേരെ വധിച്ചു. ശരിയത്ത് നടപ്പാക്കണമെന്നതിനു പുറമേ തടവില്‍ക്കിടക്കുന്ന തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നും ബോക്കോ ഹറം ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല