വെയില്‍സ്: ഈശോ മിശിഹായുടെ ഉത്ഥാന തിരുനാള്‍ അബരിസ്റിക്ത്തിലെ വിശ്വാസികള്‍ ഭക്ത്യാധരപൂര്‍വം ആഘോഷിക്കുന്നു. ഈസ്റര്‍ ദിനത്തില്‍ വൈകുന്നേരം നാലിന് സെന്റ് പാഡേന് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഫാ. ജിമ്മി പുളിക്കക്കുന്നേല്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികനാവും. ഉത്ഥാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രദക്ഷിണവും ദിവ്യബലി മധ്യേ നടക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ 075782 74270, ജിജോ 07735386866
പള്ളിയുടെ വിലാസം: St. Padarn School, SY23 1GH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല