ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ സതക്ക് അതിരൂപതാ ചാപ്ലയിന്‍സിയുടെ നേത്രുത്വത്തില്‍ വിപുലമായ വിശുദ്ധ വാരാചരണം നടത്തപ്പെടുന്നു. ലീയിലുള്ള ചാപ്ലൈയന്‍സി ആസ്ഥാനത്ത് വച്ച് (Our Lady of Lourdes,45 B Burnt Ash Hill, Lee, London SE12 0AE) നടത്തപ്പെടുന്ന കര്‍മ്മങ്ങള്‍ താഴെ പറയും വിധമാണ്.
പെസഹാ വ്യാഴം
പെസഹാ വ്യാഴാച്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ പരിശുദ്ധ കുര്‍ബാന, കാലുകഴുകി മുത്തല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടത്തപ്പെടും. സതക്ക് അതിരൂപതാ ചാപ്ലൈന്‍ റവ. ഡോ. ബിജു കൊറ്റനല്ലൂര്‍ തിരുക്കര്‍മ്മങ്ങളുടെ കാര്‍മ്മികത്വം വഹിക്കും.
ദുഖവെള്ളി
ദുഖവെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പീഡാനുഭവ കര്‍മ്മങ്ങള്‍ ആരംഭിച്ച് ശ്ലീവാ ചുംബനത്തോടെ അവസാനിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കൈപ്പുനീര്‍ കുടിച്ച് വിശ്വാസികള്‍ പീഡാനുഭത്തെ അനുസ്മരിക്കും. ഫാ ജോര്‍ജ്ജ് മാമ്പിള്ളില്‍ കര്‍മ്മങ്ങള്‍ക്ക് നേത്രുത്വം നല്‍കും.
ദുഖ ശനി, ഉയര്‍പ്പ് ഞായര്‍ പാതിരാ കുര്‍ബാന.
ഏപ്രില്‍ 4, ശനിയാഴ്ച്ച രാത്രി 11:30 നു ദുഖ ശനിയുടെ കര്‍മ്മങ്ങളൊടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് പുത്തന്‍ വെള്ളം വെഞ്ചിരിക്കല്‍, മമ്മോദീസാ വൃതവാഗ്ദാന നവീകരണം എന്നിവ നടക്കും.
തുടര്‍ന്ന് മിശിഹായുടെ ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. റവ. ഫാ ജോര്‍ജ്ജ് മാമ്പിള്ളില്‍ മഖ്യകാര്‍മ്മികത്വം വഹിക്കും, സതക്ക് അതിരൂപതാ ചാപ്ലൈന്‍ റവ. ഡോ. ബിജു കൊറ്റനല്ലൂര്‍ സഹകാര്‍മ്മികത്വം വഹിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ലണ്ടനിലെ വിവിധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി അനേകം വിശ്വാസികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിശുദ്ധവാര കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കുന്നതിനും ഭംഗിയാക്കുന്നതിനും വേണ്ടി പാരിഷ് കമ്മറ്റി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരേയും വിശുദ്ധവാര കര്‍മ്മങ്ങളിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കമ്മറ്റിക്കുവേണ്ടി കൈക്കാരന്മര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല