1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2015

മാഞ്ചസ്റ്ററിലെ മലയാളികള്‍ പെസഹായും ദുഖവെള്ളിയും ആചരിച്ചു. പീല്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന പെസഹാ ദുഖവെള്ളി ആചരണങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ഫ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു.

ജീവിതയാത്രയില്‍ എളിമയുടെയും സഹനത്തിന്റെയും പാതകളിലൂടെ കടന്നു പോകുവാന്‍ നാം ഓരോരുത്തരും തയാറാകണമെന്നും പരസ്പരം സഹിച്ചു ക്ഷമിച്ചും മുന്നോ്ടു പോകുമ്പോള്‍ ജീവിതം കൂടുതല്‍ ഫലസമൃദ്ധമാകുമെന്നും. ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് പെസഹാ അപ്പം മുറിച്ച് അദ്ദേഹം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കി.

ദുഖവെള്ളിയോട് അനുബന്ധിച്ച് നടന്ന പീഢാനുഭവ തിരുക്കര്‍മ്മങ്ങളിലും കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ പങ്കുചേര്‍ന്നു.

ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാത്രി എട്ടു മുതല്‍ ആരംഭിക്കും. സെന്റ് എലിസബത്ത് ദേവലായത്തിലാണ് ഉയര്‍പ്പു തിരുന്നാളിനോട് ആനുബന്ധിച്ചുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കുക. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.