അപ്പച്ചന്‍ കണ്ണന്‍ചിറ
ലണ്ടനിലെ ബ്രോംലിയില്‍ ഭക്തി നിര്‍ഭരമായി അനുഷ്ടിച്ചു പോരുന്ന പീഡാനുഭവ വാര ആചരണത്തിനു സമാപനമായി ഏപ്രില്‍ 4 നു ഉത്ഥാന തിരുന്നാള്‍ സീറോ മലബാര്‍ പാരീഷ് അംഗങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. ഏപ്രില്‍ 4 നു ശനിയാഴ്ച വൈകുന്നേരം 5: 30 നു നടത്തപ്പെടുന്ന ആഘോഷമായ സമൂഹ ബലി യോടെ ആചരിക്കും.ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട് (കപുചിന്‍), ഫാ സിറിയക് പാലക്കുടി (കപുചിന്‍) എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 4 നു ശനിയാഴ്ച വൈകുന്നേരം 5: 30 നു ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്.തിരുന്നാളിന് സമാപനമായി സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.
ശിഷ്യരുടെ പാദങ്ങള്‍ കഴുകി മുത്തിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുന്നാളിന്റെ ആചരണം
ഏപ്രില്‍ 2 നു വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് ഇടവകാംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് ആചരിക്കുമ്പോള്‍ ഫാ സാജു കാല്‍ കഴുകല്‍ ശുശ്രുഷക്ക് കാര്‍മ്മികത്വം വഹിക്കും.പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കേരള സഭയുടെ പാരമ്പര്യ തനിമയില്‍ അപ്പം മുറിക്കല്‍ ശുശ്രുഷയും അനുബന്ധ പ്രാര്‍ത്ഥനകളും നടത്തുന്നതാണ്.
ദുംഖ വെള്ളി ആചരണത്തില്‍ ഏപ്രില്‍ 3 നു വൈകുന്നേരം 5:30 നു കുരിശിന്റെ വഴിയും പീഡാനുഭവ വായനയും,രൂപം മുത്തലും കൈപ്പു നീര്‍ പാനവും ഉണ്ടായിരിക്കും. ഫാ. സിറിയക് നേതൃത്വം വഹിക്കും.
ദിവ്യനാഥന്റെ രക്ഷാകര പദ്ധതിയുടെ തീര്‍ത്ഥ യാത്രയിലൂടെ അനുചരരായി ഉത്ഥാന അനുഭവത്തിന്റെ കൃപവരങ്ങളാല്‍ നിറയുവാന്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട് ഏവരേയും സ്‌നേഹത്തോടെ ബ്രോംമിലിയിലെക്കു ക്ഷണിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
സിബി 07412261169, ബിജു 07794778252
സെന്റ് ജോസഫ്‌സ് ചര്‍ച്ച്, പ്ലിസ്റ്റൊലെയിന്‍,ബ്രോമിലി,ബീആര്‍1 2 പീആര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല