മിഡ്ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഈ വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ 13 ) പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും.വൈകിട്ട് അഞ്ചര മുതല്‍ രാത്രി പത്തു മണിവരെയാണ് പരിപാടികളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.ബോളിവുഡ് ഡാന്‍സ്,മാജിക് ഷോ എന്നിങ്ങനെ വിവിധ വിനോദ പരിപാടികള്‍ അടങ്ങുന്ന വര്‍ണാഭമായ മണിക്കൂറുകള്‍ ആയിരിക്കും മൈക്കയുടെ അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച അനുഭവവേദ്യമാവുക.ആഘോഷത്തിന്റെ ഈ സായാഹ്നത്തിലേക്ക് എല്ലാ മൈക്ക അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ആഘോഷ വേദിയുടെ വിലാസം
Pelsall Community Centre
Station Rd, Pelsall, Walsall WS3 4BQ
ഈ വര്‍ഷത്തെ ഓണം,ക്രിസ്മസ് പരിപാടികള്‍ യഥാക്രമം 2012 സെപ്റ്റംബര്‍ 1 , 2013 ജനുവരി 5 തീയതികളില്‍ നടത്താനും തീരുമാനമായി.അസോസിയേഷന് അംഗങ്ങള്‍ തങ്ങളുടെ അവധി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഈ പരിപാടികളില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല