1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഈസ്റ്റ്‌ഹാമില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ചു കുടുംബ നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത വചന പ്രഘോഷകനും പോട്ട ആശ്രമത്തിലെ ആത്മീയ ശുശ്രുക്ഷകനുമായ ഫാ കുരിയാക്കോസ്‌ പുന്നോലില്‍ VC യും , ശക്തനായ വചന പ്രഗോഷകനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ശുശ്രുക്ഷകനുമായ ബ്ര : ജെയിംസ്കുട്ടി ചമ്പക്കുളവും സംയുക്തമായി നവീകരണ ധ്യാനം നയിക്കുന്നു. മാര്‍ച്ച് 30,31 ഏപ്രില്‍ 1 എന്നീ തീയതികളില്‍ (വെള്ളി,ശനി,ഞായര്‍) ആണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

വലിയ നോമ്പ് കാലത്ത് ഉപവിയിലും, നവീകരണത്തിലും വിശുദ്ധിയിലും ജീവിതത്തെ നയിക്കുവാനും, നമ്മുടെ ഭവനങ്ങള്‍ ദൈവ കൃപ ചൊരിയപ്പെടുന്ന ഇടമാക്കി മാറ്റുവാനും, പീഡിതനായി ക്രൂശിക്കപ്പെട്ട ഉദ്ധാനം ചെയ്ത ദൈവ പുത്രനില്‍ ശരണം തേടുവാനും വലിയ ആഴ്ചയിലേക്ക് മനസ്സിനെയും ആല്‍മ്മാവിനെയും ഒരുക്കുന്നതിനും ഉതകുന്ന വചന ശുശ്രുക്ഷ കളാണ് ഈ ധ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൌണ്‍സിലിങ്ങിനും, കുമ്പസാരത്തിന്നും ധ്യാന ദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കും.

കുടുംബ നവീകരണ ധ്യാനത്തില്‍ ആധ്യാന്തം പങ്കുചേര്‍ന്നു ദൈവ കൃപ നേടുന്നതിന്നും, കുടുംബം ദൈവമഹത്വ പൂരിതം ആവുന്നതിനും, ആത്മാവില്‍ സംബന്ധമാവുന്നതിനും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ബ്രെന്റ്വുഡ് രൂപതാ ചാപ്ലിന്‍ ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ അറിയിച്ചു. ധ്യാന വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്തിക്കുകയും ചെയ്തു.

ധ്യാന സമയം :
30 നു വെള്ളിയാഴ്ച – ഉച്ച കഴിഞ്ഞു 5 :00 മുതല്‍ 10:00 വരെ
31 നു ശനിയാഴ്ച – ഉച്ചക്ക് 2:00 മുതല്‍ 10:00 വരെ
ഏപ്രില്‍ 1 നു – ഓശാന ഞായര്‍ – ഉച്ചക്ക് 1:00 മുതല്‍ 10:00 വരെ ( ഓശാന ഞായര്‍ ശുശ്രുക്ഷകളും ഉണ്ടായിരിക്കും.)

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ : 07400847090
ജീസണ്‍ കടവി – 07723744508
ബോബി തോമസ്‌ – 07988793146

പള്ളിയുടെ വിലാസം
St . Michaels RC Church , 21 Tilbury Road ., Eastham – E6 6ED

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.