വിമാനത്തിന്റെ എന്‍ജിന്‍ ടേപ്പ് വെച്ച് ഒട്ടിക്കാന്‍ സാധിക്കുമോ ? സാധാരണ യുക്തിയില്‍ സാധ്യമല്ലെന്നാവും നമ്മുടെയൊക്കെ ഉത്തരം. എന്നാല്‍, അത്തരത്തിലൊരു കാഴ്ച്ച നേരിട്ട് കണ്ടിരിക്കുകയാണ് ഒരു വിമാന യാത്രികന്‍. പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ഈസി ജെറ്റ് വിമാനത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ടേപ്പ് വെച്ച് ഒട്ടിക്കുന്നു.
ഇതെന്താ സംഭവം എന്ന് അറിവില്ലാത്തതിനാല്‍ പരിഭ്രാന്തിയിലായ യാത്രക്കാരന്‍ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആഡംവുഡ് എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വയറലായി. എന്നാല്‍, എന്‍ജിന് എന്തെങ്കിലും തകരാറുള്ളതുകൊണ്ട് ഒട്ടിക്കുന്ന സാധാരണ ടേപ്പല്ല ഇത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും സംഭവം വേറെയാണ്.
വിമാനങ്ങളിലും കാറിലും മറ്റും ഉപയോഗിക്കുന്ന സ്പീഡ് ടേപ്പാണ് വിമാനത്താവള ജീവനക്കാരന്‍ ഒട്ടിച്ചത്. എഞ്ചിനും ഫെയറിങിനും ഇടയില്‍ വായുവിന്റെ അതി സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന കമ്പനം കുറയ്ക്കാനായിരുന്നു ഇത്. നിസാരമായ തകരാറുകള്‍ക്ക് താല്‍ക്കാലിക പരിഹാരമായാണ് ഇത് സാധാരണയായി വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്നത്. കാഴ്ചയ്ക്ക് ഇത് സാധാരണ ടേപ്പാണെന്നേ തോന്നൂം. അതുതന്നെയാണ് യാത്രക്കാരനെ ഭീതിയിലാഴ്ത്തിയതും.
എന്നാല്‍, ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്യുന്ന സമയത്ത് യാത്രക്കാരന് ഇതൊന്നും അറിയില്ലായിരുന്നു. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപ്പിക്കായപ്പോള്‍ ഈസിജെറ്റ് തന്നെയാണ് ഇയാള്‍ക്ക് മറുപടി നല്‍കിയത്. ഇതില്‍ സുരക്ഷാ പാളിച്ചയില്ലെന്നും ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഈസിജെറ്റ് മറുപടി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല