സ്വന്തം ലേഖകൻ: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് തുടങ്ങുന്നത്. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി ഫെയ്സ്ബുക്ക് നേരത്തെ 50,000 ഡോളർ അനുവദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല