ഇതാ ഭക്ഷണം അധികം കഴിക്കാത്തവരുടെ രഹസ്യങ്ങള്‍ എല്ലാം പുറത്താകുന്നു. ഗവേഷണഫലം പറയുന്നത് ഭക്ഷണം കുറവ് കഴിക്കുന്നത് ഓര്മിക്കുവാനുള്ള കഴിവ് കൂട്ടും എന്നാണു. ഡെസേര്‍ട്ട് വേണ്ടെന്നു വച്ച് പകരം ഒരു കാപ്പി കുടിക്കുന്നത് ഭാരം മാത്രമല്ല നമ്മുടെ ഓര്‍മശക്തിയെയും ബാധിക്കും. ഒരു ഇറ്റാലിയന്‍ പഠനം പറയുന്നത് കുറഞ്ഞ ഭക്ഷണം ആരോഗ്യം കൂട്ടും എന്ന് മാത്രമല്ല ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന് കൂടെയാണ്.
ഈ പ്രതിഭാസത്തെകുറിച്ച് മുന്‍പേ അറിയാം എങ്കിലും എന്താണ് ഈ കാലറി കുറവ് ആരോഗ്യം മെച്ചപെടുത്തുന്നത് എന്നത് അജ്ഞാതമായിരുന്നു. ഗവേഷകനായ പാനി നമ്മുടെ പഠനത്തിനും ഓര്‍മയ്ക്കും കാരണക്കാരനായ CREB1 എന്ന ഒരു പ്രോട്ടിന്‍നെ പറ്റി മാത്രം ശ്രദ്ധിച്ചു പഠിച്ചു. ഭക്ഷണം കുറയ്ക്കുന്നത് ഈ പ്രോട്ടിന്റെ അധിക ഉത്പാദനത്തിന് കാരണമാകും എന്നത് വ്യക്തമായതായി അദ്ദേഹം അറിയിച്ചു.മൃഗങ്ങളുടെ കാലറി അളവ് 25% തൊട്ട് 30% വരെയേ കുറയൂ എന്നാല്‍ മനുഷ്യരുടേത് ഇത് 600 കാലറിയോളം ദിനവും കുറയും.
ഒരു കപ്പു ചായയിലെ കഫീന്‍ ഈ പ്രോട്ടീന്റെ ഉത്പാദന അളവ് കൂട്ടുന്നു. റോമിലെ കാത്തലിക് യുണിവേര്‍സിറ്റിയായ സേക്രഡ് ഹെല്‍ത്തിലാണ് ഈ പഠനങ്ങള്‍ നടക്കുന്നത്. ഭക്ഷണത്തിന് ശേഷം ഒരു കേക്ക് കഴിക്കുന്നത് വേണ്ടെന്നു വച്ചാല്‍ 25% മുതല്‍ 30% വരെ കാലറി കുറയും. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീനുകളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും മൃഗങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനവും നിരീക്ഷിച്ചു വരികയാണെന്നും ഡോ:പാന്‍ അറിയിച്ചു.
ബ്രിട്ടനില്‍ എട്ടു ലക്ഷത്തോളം പേരെ അല്‍ഷിമേഴ്സ് തുടങ്ങിയ ഓര്‍മ്മക്കുറവു രോഗങ്ങള്‍ അലട്ടുന്നുണ്ട്. അതിനു മികച്ച പ്രതിരോധ മരുന്നുകള്‍ ഉണ്ടാക്കുകയാണ് ഈ പഠനത്തിന്റെ ഉദ്ദേശം എന്നാണു ഇവര്‍ പറയുന്നത്. പുതിയ മരുന്നുകളിലൂടെ CREB1 എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടാന്‍ സാധിച്ചാല്‍ അത് ഒരു വഴിത്തിരിവായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാകില്ല. അത് ഞങ്ങള്‍ കണ്ടെത്തും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ എന്ന് ഗവേഷകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല